ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. തങ്ങളുടെ പൗരന്മാര്ക്കാണ് സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ, ലെബനന്, സിറിയ, തുര്‍ക്കി, ഇറാന്, അഫ്ഗാനിസ്താന്, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്‍ഡോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
സൗദിയില്‍ ഇതുവരെ മങ്കി പോക്സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.