ഹേറ്റേഴ്സിന് ബാറ്റുക്കൊണ്ട് മറുപടി; ബാറ്റിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങി പരാഗ്‌ - Press News India

Breaking

ahom banner ad

ahom banner ad

2022, ഏപ്രിൽ 26, ചൊവ്വാഴ്ച

ഹേറ്റേഴ്സിന് ബാറ്റുക്കൊണ്ട് മറുപടി; ബാറ്റിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങി പരാഗ്‌പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന രാജസ്ഥാൻ റോയൽസ് – റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ മത്സരത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട രാജസ്ഥാൻ റോയൽസിനെ കരകയറ്റി ഓൾറൗണ്ടർ റയാൻ പരാഗ്. 10 ഓവർ പിന്നിടുമ്പോഴേക്കും പ്രധാന ബാറ്റർമാരെ നഷ്ടമായ റോയൽസ്, 68/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയപ്പോൾ, ടീമിന്റെ ബാറ്റിംഗ് ഉത്തരവാദിത്തം മുഴുവൻ തന്റെ ചുമലിലേറ്റിയാണ് യുവ ഓൾറൗണ്ടർ വിമർശകർക്കുള്ള മറുപടി നൽകിയത്.


ഈ സീസണിൽ ഇതുവരെ ബൗളിംഗിലും ബാറ്റിംഗിലും ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന പരാഗിനെ ഫസ്റ്റ് ഇലവനിൽ നിന്ന് പുറത്താക്കണം എന്ന് രാജസ്ഥാൻ റോയൽസ് ആരാധകർ തന്നെ മുറവിളി കൂട്ടിയിരുന്നു. കൂടാതെ, സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പരിഹാസം നിറഞ്ഞ ട്രോളുകളും സജീവമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഈ വിഷയം രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിന്റെ മുന്നിലും എത്തിയിരുന്നു.


എന്നാൽ, പരാഗിൽ പൂർണ്ണ വിശ്വാസമാണ് റോയൽസ് മാനേജ്മെന്റും ക്യാപ്റ്റൻ സഞ്ജു സാംസണും അർപ്പിച്ചത്. രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ച് ലസിത് മലിംഗ ടീമിന്റെ തീരുമാനം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. “പരാഗ് ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കെൽപ്പുള്ള താരമാണ്, അദ്ദേഹത്തിന് അത് തെളിയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല, അവസരം ലഭിക്കുമ്പോൾ പരാഗ് അത് മുതലെടുക്കും,” മലിംഗ പരാഗിനെക്കുറിച്ച് പറഞ്ഞിരുന്നു.


ആർസിബിക്കെതിരായ മത്സരത്തിൽ തന്റെ പ്രകടനം പുറത്തെടുക്കാൻ ഒരു അവസരം ലഭിച്ചപ്പോൾ, പരാഗ് അത് മുതലെടുക്കുകയും ചെയ്തു. 31 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പടെ 56 റൺസെടുത്ത് പുറത്താകാതെ നിന്ന പരാഗ്, 20 ഓവറിൽ ടീം ടോട്ടൽ 144 റൺസിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.