ഹരിദാസ് കൊലപാതകം; രേഷ്മയുടെ പേരില്‍ ചുമത്തിയത് അഞ്ചു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം - Press News India

Breaking

ahom banner ad

ahom banner ad

2022, ഏപ്രിൽ 23, ശനിയാഴ്‌ച

ഹരിദാസ് കൊലപാതകം; രേഷ്മയുടെ പേരില്‍ ചുമത്തിയത് അഞ്ചു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റംകണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച അധ്യാപിക രേഷ്മയുടെ പേരില്‍ ചുമത്തിയത് അഞ്ചു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം.


ഐപിസി 212 വകുപ്പ് പ്രകാരം അഞ്ച് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം അധ്യാപികക്കെതിരെ ചുമത്തിയത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ചു താമസിപ്പിച്ചത് കണക്കിലെടുത്താണിത്.

ഹരിദാസന്‍ വധത്തിനു ശേഷം ഒളിവില്‍ പോയ നിജില്‍ദാസ് ഇതിന് മുന്‍പ് താമസിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.


ഒളിച്ചുതാമസിക്കാന്‍ ഒരിടം വേണമെന്നു പറഞ്ഞു വിഷുവിന് ശേഷമാണു പ്രതി സുഹൃത്തായ അധ്യാപികയെ ഫോണില്‍ വിളിച്ചത്.17 മുതല്‍ നാലുദിവസത്തേക്കു പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ ദാസിനു താമസിക്കാന്‍ രേഷ്മ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.