'ഭാര്യയെ കളിയാക്കി'; ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി സൂപ്പർ ഹീറോ വില്‍സ്മിത്ത് - Press News India

Breaking

2022, മാർച്ച് 28, തിങ്കളാഴ്‌ച

'ഭാര്യയെ കളിയാക്കി'; ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി സൂപ്പർ ഹീറോ വില്‍സ്മിത്ത്ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. വേദിയില്‍ അവതാരകന് നേരെ കയ്യേറ്റം. ഹോളിവുഡ് താരം വില്‍സ്മിത്ത് ആണ് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്തിന്‍റെ പ്രതികരണം. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു.


വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. 'എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിച്ചു.