ധീരജ് കൊലപാതകം: സിപിഐഎം കത്തി താഴെയിടണമെന്ന് കെ. സുധാകരന്‍ - Press News India

Breaking

2022, ജനുവരി 11, ചൊവ്വാഴ്ച

ധീരജ് കൊലപാതകം: സിപിഐഎം കത്തി താഴെയിടണമെന്ന് കെ. സുധാകരന്‍ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി കൈക്കൊള്ളുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലപാതകത്തെ അപലപിക്കുന്നുവെന്ന് വ്യക്തമാക്കിയ സുധാകരന്‍ കൊലപാതകത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും വ്യക്തമാക്കി. അതേസമയം, കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ആയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. 


കേരളത്തിലെ കലാലയങ്ങള്‍ അക്രമത്തിന്റെ വിളനിലമാക്കിയത് എസ്എഫ്‌ഐയാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. കലാപത്തിന്റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സിപിഐഎമാണ്.എസ്എഫ്‌ഐ കലാലയങ്ങളില്‍ നടത്തിയ ആക്രമങ്ങള്‍ക്ക് കോടിയേരിയേയും പിണറായിയേയും കുറ്റപ്പെടുത്താന്‍ പറ്റുമോയെന്നും കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായിക്കുമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.