കണ്ണൂർ പാപ്പിനിശ്ശേരി മേൽ പാലം 13 ന് തുറക്കും. - Press News India

Breaking

2022, ജനുവരി 11, ചൊവ്വാഴ്ച

കണ്ണൂർ പാപ്പിനിശ്ശേരി മേൽ പാലം 13 ന് തുറക്കും.


കണ്ണൂർ: പാപ്പിനിശ്ശേരി മേൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി കെ.വി സുമേഷ് MLA AEE ശ്രീമതി സി.ശീല യുടെ കൂടെ സന്ദർശിച്ചു.  താവം പാലം തുറക്കുന്ന ജനുവരി 13 ന് തന്നെ പാപ്പിനിശ്ശേരി പാലവും തുറന്നു കൊടുക്കാൻ സാധിക്കും എന്ന്  കെ.എസ്.ടി.പി അസിസ്റ്റന്റ് എഞ്ചനീയർ ശ്രീമതി സി.ശീല അറിയിച്ചു.


 ഡിസംബർ മാസം 20 നാണ് പാപ്പിനിശ്ശേരി മേൽപാലം അറ്റകുറ്റ പണികൾക്കായി അടച്ചത്. കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന സമയത്ത് ഒരു മാസത്തേ പ്രവൃത്തിയാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പക്ഷേ ഒരാഴ്ച മുന്നേ തന്നെ പാലം തുറക്കാൻ സാധിക്കും. തികച്ചും സാങ്കേതിക വർക്കുകളായിരുന്നു പാലത്തിനുണ്ടായിരുന്നത്. ടെക്നിക്കലായിട്ടുള്ള തൊഴിലാളികളെ വെച്ച് പറഞ്ഞ സമയത്തിനു മുൻപുതന്നെ പ്രവൃത്തി പൂർത്തീകരിക്കാൻ  കെ.എസ്.ടി.പി എഞ്ചിനീയറിംങ് വിഭാഗത്തിന് സാധിച്ചു.


പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്തു നിന്ന് വലിയ സഹകരണമാണ് ലഭിച്ചത്. ബുദ്ധിമുട്ടിനിടയിലും പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ജനങ്ങൾ ആകെ സഹകരിച്ചത് നിർമ്മാണം വേഗതയിൽ പൂർത്തീകരിക്കാൻ സഹായകരമായി എന്ന് എം.എൽ.എ പറഞ്ഞു.


നേരത്തേ കണ്ടെത്തിയ പാലത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഴിഞ്ഞ ഏപ്രിൽ മാസം തന്നെ തീരുമാനിച്ചതാണ്. കോവിഡ് കാരണമാണ് പ്രവൃത്തി നീണ്ടുപോയത്.