യുവതിക്ക്​ അശ്ലീല സന്ദേശം: എല്‍.സി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. - Press News India

Breaking

2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

യുവതിക്ക്​ അശ്ലീല സന്ദേശം: എല്‍.സി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു.ച​വ​റ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സി.​പി.​എം ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ തേ​വ​ല​ക്ക​ര സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. അ​നി​ലി​നെ സ​സ്‌​പെ​ന്‍ഡ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യു​ടെ ഫോ​ണി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ശ്ലീ​ലം ക​ല​ര്‍ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ തു​ട​രെ അ​യ​ച്ച​തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.


യു​വ​തി ജി​ല്ല ക​മ്മി​റ്റി​ക്കും സം​സ്ഥാ​ന ക​മ്മി​റ്റി​ക്കും പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തി​നി​െ​ട, യു​വ​തി​യു​ടെ ഫോ​ണി​ല്‍ സെ​ക്ര​ട്ട​റി വി​ളി​ച്ച ശ​ബ്​​ദ​സ​ന്ദേ​ശം പു​റ​ത്താ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​പ്പ​റ്റി പാ​ര്‍ട്ടി​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.


തു​ട​ര്‍ന്ന് വെ​ള്ളി​യാ​ഴ്ച ഇ​തു​ള്‍പ്പെ​ടെ കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി ഏ​രി​യ ക​മ്മി​റ്റി കൂ​ടി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ. ​സോ​മ​പ്ര​സാ​ദ്, സൂ​സ​ന്‍ കോ​ടി, എ​സ്. സു​ദേ​വ​ന്‍ എ​ന്നി​വ​രും ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്തു. ഇൗ ​യോ​ഗ​ത്തി​െന്‍റ തീ​രു​മാ​ന​ത്തി​ലാ​ണ്​ അ​നി​ലി​നെ സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​ത്.