തലശ്ശേരിയിൽ സിപിഎം- ബിജെപി ഏറ്റുമുട്ടൽ; രണ്ടുപേർക്ക് വെട്ടേറ്റു - Press News India

Breaking

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

തലശ്ശേരിയിൽ സിപിഎം- ബിജെപി ഏറ്റുമുട്ടൽ; രണ്ടുപേർക്ക് വെട്ടേറ്റുകണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സിപിഎം- ബിജെപി സംഘര്‍ഷം. തലശ്ശേരി ധര്‍മടം മേലൂരില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎമ്മിന്റെയും ബിജെപിയുടെയും ഓരോ പ്രവര്‍ത്തകനാണ് വെട്ടേറ്റത്.


പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനായ മേലൂര്‍ പാളയത്തില്‍ വീട്ടില്‍ ധനരാജി (33) നെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും സിപിഎം പ്രവര്‍ത്തകന്‍ ചോനമ്ബത്ത് മനീഷി (41) നെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.


ധര്‍മടം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പോലിസ് കാവല്‍ ഏറ്റെടുത്തി. ഇതോടൊപ്പം സംഘര്‍ഷം സമീപമേഖലകളിലേക്ക് പടരാതിരിക്കാന്‍ പോലിസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.