സ​തീ​ശ​ൻ പാ​ച്ചേ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ റി​ജി​ൽ മാ​ക്കു​റ്റിയും ടീംസും ച​ര​ടു​വ​ലി​ച്ചു​വെ​ന്ന്​ മുസ്‌ലിം ലീ​ഗ്​ - Press News India

Breaking

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

സ​തീ​ശ​ൻ പാ​ച്ചേ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ റി​ജി​ൽ മാ​ക്കു​റ്റിയും ടീംസും ച​ര​ടു​വ​ലി​ച്ചു​വെ​ന്ന്​ മുസ്‌ലിം ലീ​ഗ്​ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ തോ​ല്‍​വി​ക്ക്​ കാ​ര​ണം കോ​ണ്‍​ഗ്ര​സി​​ലെ 'പാ​ലം​വ​ലി'​യെ​ന്ന്​ മു​സ്​​ലിം ലീ​ഗ്. ലീ​ഗ്​ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​മാ​ണ്​ ഇ​ത്ത​ര​മൊ​രു വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് റി​ജി​ല്‍ മാ​ക്കു​റ്റി​ക്കെ​തി​രെ യോ​ഗ​ത്തി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. ക​ണ്ണൂ​ര്‍ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, മു​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ഗേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​വ​ര്‍ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നി​ല്ലെ​ന്നും ലീ​ഗ്​ വി​ല​യി​രു​ത്തി. 


യു.​ഡി.​എ​ഫി​​ന്​ ഉ​റ​ച്ച വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യോ​ടാ​ണ്​ സ​തീ​ശ​ന്‍ പാ​ച്ചേ​നി 1745 വോ​ട്ടി​ന്​ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​ക്കു​റി ക​ണ്ണൂ​രി​ല്‍​ ഏ​റ്റ​വും കു​റ​ഞ്ഞ​ത്​ 5000 വോ​ട്ടി​ന്​ ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു ​യു.​ഡി.​എ​ഫ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. ക​ണ്ണൂ​ര്‍ സീ​റ്റ് പ്ര​തീ​ക്ഷി​ച്ച റി​ജി​ല്‍ മാ​ക്കു​റ്റി സ​തീ​ശ​ന്‍ പാ​ച്ചേ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ചി​ല ത​ല്‍​പ​ര ക​ക്ഷി​ക​ളു​മാ​യി ചേ​ര്‍ന്ന് ച​ര​ടു​വ​ലി​ച്ചു​വെ​ന്നാ​ണ്​ ലീ​ഗ്​​ വി​ല​യി​രു​ത്തു​ന്ന​ത്. 


കോ​ണ്‍​ഗ്ര​സ്​ ശ​ക്​​തി​കേ​ന്ദ്ര​മാ​യ​ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ്ര​തീ​ക്ഷി​ച്ച വോ​ട്ട്​ പാ​ച്ചേ​നി​ക്ക്​ ല​ഭി​ച്ചി​ല്ല. കെ. ​സു​ധാ​ക​രന്റെ ത​ട്ട​ക​മാ​യ എ​ട​ക്കാ​ട്ടും കോ​ണ്‍​ഗ്ര​സ്​ വോ​ട്ട്​ ചോ​ര്‍​ന്നു. ഇ​വ​യെ​ല്ലാം കോ​ണ്‍​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വി​ഭാ​ഗ​ത്തിന്റെ ക​ളി​യാ​ണെ​ന്ന്​​ റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു.