'പരനാറി' പരാമർശം രാഷ്ട്രീയ പ്രയോ​ഗം മാത്രം: പിണറായിയുമായി തനിക്ക് അടുത്ത സൗഹൃദമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ - Press News India

Breaking

2021, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

'പരനാറി' പരാമർശം രാഷ്ട്രീയ പ്രയോ​ഗം മാത്രം: പിണറായിയുമായി തനിക്ക് അടുത്ത സൗഹൃദമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ 'പരനാറി' എന്ന് വിളിച്ചതില്‍ വ്യക്തിപരമായി വിദ്വേഷമില്ലെന്ന് ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. അതിനെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റായി മാത്രമേ താന്‍ കാണുന്നുള്ളൂ എന്നും അദ്ദഹം പറഞ്ഞു. പിണറായിയുമായി തനിക്ക് അകല്‍ച്ച ഉണ്ടായിട്ടില്ലെന്നും മികച്ച വ്യക്തിബന്ധമാണ് ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.


'ഞങ്ങള്‍ രണ്ടുപേരും പൊതുരം​ഗത്ത് നില്‍ക്കുന്നതിനാല്‍ പിന്നീട് എത്രയോ തവണ കണ്ടു. സൗഹൃദത്തോടെ സംസാരിച്ചു. എന്റെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രി വന്നു. ഡല്‍ഹിയില്‍ ഈയിടെ കുളിമുറിയില്‍ വീണ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച്‌ ക്ഷേമം അന്വേഷിച്ചു. വ്യക്തിപരമായ പകയും വിദ്വേഷവും ഒന്നുമില്ല. രാഷ്ട്രീയമായ എതിര്‍പ്പ് ഉണ്ടാകുമല്ലോ'- പ്രേമചന്ദ്രന്‍ പറഞ്ഞു.


2014-ലെ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോ‍ഗത്തിനിടെയായിരുന്നു പിണറായി വിജയന്റെ 'പരനാറി' പരാമര്‍ശം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ ഇടതു ചേരിയിലുണ്ടായിരുന്ന ആര്‍എസ്പി മുന്നണി വിട്ടതാണ് പിണറായിയെ ചൊടിപ്പിച്ചത്.