കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - Press News India

Breaking

2021, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുംതൃപ്പൂണിത്തുറ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ എതിര്‍ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്.


അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്‍റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. കേവലം 992 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കെ ബാബു സ്വരാജിനെ പരാജയപ്പെടുത്തിയത്.