അധികാരത്തിലെത്തിയാൽ പത്തനംതിട്ട ജില്ലയുടെ പേര് മാറ്റി ശബരിമല ജില്ല എന്നാക്കുമെന്ന് ബിജെപി പ്രകടന പത്രിക - Press News India

Breaking

2021, മാർച്ച് 3, ബുധനാഴ്‌ച

അധികാരത്തിലെത്തിയാൽ പത്തനംതിട്ട ജില്ലയുടെ പേര് മാറ്റി ശബരിമല ജില്ല എന്നാക്കുമെന്ന് ബിജെപി പ്രകടന പത്രികതിരുവനന്തപുരം: അധികാരത്തിലെത്തിയാൽ പത്തനംതിട്ട ജില്ലയുടെ പേര് മാറ്റി ശബരിമല ജില്ല എന്നാക്കുമെന്നു ബിജെപി പ്രകടന പത്രിക. പത്തനംതിട്ടയുടെ പേര് മാറ്റി ശബരിമല ജില്ല എന്നാക്കുമെന്നാണ് വാഗ്ദാനം. പ്രകടന പത്രികയുടെ അന്തിമ രൂപം വരുംദിവസങ്ങളില്‍ പുറത്തിറക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.


 ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. ഹിന്ദു മതപഠനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മലബാര്‍ കലാപത്തിലെ ഇരകളുടെ പിന്‍മുറക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രികയിലുണ്ടെന്നാണ് വിവരം. ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.


ശബരിമല വിഷയത്തിനാണ് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കുക എന്ന് കഴിഞ്ഞദിവസം കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന് നേരത്തെ യുഡിഎഫും അറിയിച്ചിരുന്നു.