സ്കൂള്‍ കുട്ടികള്‍ക്ക് അരി കൊടുക്കുന്നത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണ്. വിഷുവിനുള്ള കിറ്റ് വിതരണം, ഏപ്രില്‍, മെയ് മാസത്തേക്ക് പെന്ഷന് മുന്‍കൂറായി നല്കല് ഇവയും തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കിറ്റ് വിതരണവും പെൻഷൻ വിതരണവും നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു
തെരഞ്ഞെടുപ്പ് സര്‍വേയില്‍ യുഡിഎഫ് വിശ്വസിക്കുന്നില്ല. ഇത് ജനങ്ങളെ പറ്റിക്കാനാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമുണ്ട്. 140 മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തു. ഇതിനു പിന്നില്‍ സിപിഐ എമ്മിന്റെ സര്‍വീസ് സംഘടനകളാണ്. വോട്ടുചേര്‍ത്ത കോണ്‍ഗ്രസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.