മാണി സി കാപ്പനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല - Press News India

Breaking

2021, ഫെബ്രുവരി 10, ബുധനാഴ്‌ച

മാണി സി കാപ്പനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തലതിരുവനന്തപുരം: എന്‍.സി.പി നേതാവും എം.എല്‍.എയുമായ മാണി സി കാപ്പനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ചെന്നിത്തല മാണി സി കാപ്പനെ സ്വാഗതം ചെയ്തത്. അതേ സമയംമാണി. സി. കാപ്പന്‍ ഔദ്യോഗികമായി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാണി. സി. കാപ്പന്‍ ഉറച്ചു നിന്നു. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്ററും രംഗത്തെത്തി.