കോവിഡ് 19 പശ്ചാത്തലത്തിൽ യുഎഇയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ മാധ്യമ പ്രവർത്തകരെ ദയ അക്കാദമി കണ്ണൂർ ആദരിച്ചു - Press News India

Breaking

2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

കോവിഡ് 19 പശ്ചാത്തലത്തിൽ യുഎഇയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ മാധ്യമ പ്രവർത്തകരെ ദയ അക്കാദമി കണ്ണൂർ ആദരിച്ചുദുബായ്: കോവിഡ് 19 ഫ്രണ്ട് ലൈൻ മീഡിയ വാരിയേഴ്സും യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള സെലിബ്രേറ്റഡ് മീഡിയ വ്യക്തിത്വങ്ങളായ ശ്രീ അരുൺ രാഘവൻ (ഗൾഫ് ബ്യൂറോ ചീഫ്, ഏഷ്യാനെറ്റ് ന്യൂസ്), ശ്രീ സനീഷ് നമ്പ്യാർ (മാതൃഭൂമി ന്യൂസ് മിഡിൽ-ഈസ്റ്റ്) എന്നിവരെ കണ്ണൂർ ദയ അക്കാദമി സ്ഥാപകനും നിരവധി കരുണ്ണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന ഡോ: ശ്രീ സൂരജ് പാണയിലിന്റെ കാർമ്മികത്വത്തിൽ ആദരിച്ചു. 

ചടങ്ങിൽ ശ്രീ അബ്ദുല്ല നൂറുദ്ദീൻ (ഡിഎസ്‌ഡി ഗ്രൂപ്പ്, യുഎഇ) ശ്രീ ലസിത് കായക്കൽ ( ഡിഫൻഡർ ഗ്രൂപ്പ്, യു എ ഇ ) അഡ്വ ഹാഷിക് ടി കെ, സിജു വർഗ്ഗീസ് ലക്സോട്ടിക്ക കൺവെൻഷൻ സെന്റർ കണ്ണൂർ ) എന്നിവർ സന്നിഹിതരായി.