തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രം: വടകരക്ക് പുറത്ത് പ്രചാരണത്തിനില്ലെന്ന നിലപാടില്‍ മാറ്റമില്ല കെ മുരളീധരന്‍ - Press News India

Breaking

2021, ജനുവരി 17, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രം: വടകരക്ക് പുറത്ത് പ്രചാരണത്തിനില്ലെന്ന നിലപാടില്‍ മാറ്റമില്ല കെ മുരളീധരന്‍കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരന്‍ എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ടെന്നും എംപി കോഴിക്കോട് പറഞ്ഞു.


നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തു വേണമെന്നതിനെ കുറിച്ച്‌ കൂട്ടായ ചര്‍ച്ച വേണം. അത് കോണ്‍ഗ്രസും യുഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കേണ്ട കാര്യങ്ങളാണ്. കൂട്ടായി മുന്നോട്ട് പോകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച്‌ പലവട്ടം സംസാരിച്ച്‌ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.വടകര സീറ്റില്‍ എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഒരു പദവിയും ആഗ്രഹിക്കുന്നില്ല. വടകരയിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങും . അതിന് പുറത്ത് പ്രചാരണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ മുരളീധരന്‍ ആവര്‍ത്തിച്ചു.