കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ - Press News India

Breaking

2021, ജനുവരി 16, ശനിയാഴ്‌ച

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍മുംബൈ: കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണം ആഘോഷിച്ചത്.


അതിനിടെ മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകര്‍ കൊറോണ വൈറസിന്റെ കോലം കത്തിച്ചും ആഘോഷം കൊഴുപ്പിച്ചു. മുംബൈയിലെ ഘട്‌കോപര്‍ പ്രദേശത്താണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനൊപ്പം കൊറോണ വൈറസിന്റെ കോലവും കത്തിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡ് പ്രതിരോധത്തിനായി രാപ്പകല്‍ അധ്വാനിച്ച ഡോക്ടര്‍മാര്‍, പൊലീസുകാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ച്‌ മണ്‍ചെരാതില്‍ തിരി തെളിയിച്ചും പ്രവര്‍ത്തകര്‍ ആഘോഷിച്ചു.

ഇന്ന് രാവിലെ 10.30യോടെയാണ് രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കമായത്.