മലയാളികളുടെ പ്രിയ ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി അ​ന്ത​രി​ച്ചു - Press News India

Breaking

ahom banner ad

ahom banner ad

2020, ഡിസംബർ 23, ബുധനാഴ്‌ച

മലയാളികളുടെ പ്രിയ ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി അ​ന്ത​രി​ച്ചുതി​രു​വ​ന​ന്ത​പു​രം: ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി (86) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ചു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ​യാ​യി​രു​ന്നു അ​ന്ത്യം.


1934 ജ​നു​വ​രി മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​നി​ച്ച സു​ഗ​ത​കു​മാ​രി, ത​ത്ത്വ​ശാ​സ്ത്ര​ത്തി​ലാ​ണ് എം​എ ബി​രു​ദം നേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​ന്‍റെ പ്രി​ന്‍​സി​പ്പ​ല്‍, കു​ട്ടി​ക​ള്‍​ക്കു​ള്ള "​ത​ളി​ര്' മാ​സി​ക​യു​ടെ പ​ത്രാ​ധി​പ, സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചു. പ്ര​കൃ​തി​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​യും "​അ​ഭ​യ'​യു​ടെ​യും സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. 


സൈ​ല​ന്‍റ് വാ​ലി പ്ര​ക്ഷോ​ഭ​ത്തി​ല്‍ സു​ഗ​ത​കു​മാ​രി വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. അ​ഭ​യ​ഗ്രാ​മം, അ​ഗ​തി​ക​ളാ​യ സ്ത്രീ​ക​ള്‍​ക്കു​വേ​ണ്ടി അ​ത്താ​ണി എ​ന്ന ഭ​വ​നം, മാ​ന​സി​ക രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി പ​രി​ച​ര​ണാ​ല​യം എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക രം​ഗ​ത്ത് സു​ഗ​ത​കു​മാ​രി​യു​ടെ സം​ഭാ​വ​ന​ക​ള്‍ പ​ല​താ​ണ്.


ഭ​ര്‍​ത്താ​വ്: ഡോ. ​കെ. വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍. മ​ക​ള്‍: ല​ക്ഷ്മി. അ​ധ്യാ​പി​ക​യും വി​ദ്യാ​ഭ്യാ​സ​വി​ദ​ഗ്ദ്ധ​യു​മാ​യ ഹൃ​ദ​യ​കു​മാ​രി സ​ഹോ​ദ​രി​യാ​ണ്. 2006-ല്‍ ​രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ചു. സാ​ഹി​ത്യ​ത്തി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്ക് ന​ല്‍​കു​ന്ന എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്കാ​ര​ത്തി​ന് 2009ല്‍ ​അ​ര്‍​ഹ​യാ​യി​ട്ടു​ണ്ട്.