ല​ക്ഷ​ങ്ങ​ളു​ടെ ക​ള്ള​നോ​ട്ടു​മാ​യി ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍ - Press News India

Breaking

2020, ഡിസംബർ 23, ബുധനാഴ്‌ച

ല​ക്ഷ​ങ്ങ​ളു​ടെ ക​ള്ള​നോ​ട്ടു​മാ​യി ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍


തി​രു​വ​ന​ന്ത​പു​രം:
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ക​ള്ള​നോ​ട്ട് അ​ടി​ച്ചു വി​ത​ര​ണം ചെ​യ്ത ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. മം​ഗ​ല​പു​രം കേ​ന്ദ്രീ​ക​രി​ച്ചു ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ആ​ഷി​ഖ് തോ​ന്ന​യ്ക്ക​ല്‍ (35) എ​ന്ന​യാ​ളെ​യാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


വ​ര്‍​ക്ക​ല​യി​ല്‍​നി​ന്നു ക​ള്ള​നോ​ട്ട് മാ​റാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു പേ​രി​ല്‍​നി​ന്നാ​ണു പോ​ലീ​സി​ന് ക​ള്ള​നോ​ട്ട​ടി സം​ഘ​ത്തെ​ക്കു​റി​ച്ചു വി​വ​രം കി​ട്ടി​യ​ത്. കൂ​ടു​ത​ല്‍ പേ​ര്‍ സം​ഘ​ത്തി​ലു​ണ്ടെ​ന്നും ഇ​വ​രെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.


ഇ​യാ​ളു​ടെ കാ​ട്ടാ​യി​ക്കോ​ണ​ത്തെ വീ​ട്ടി​ല്‍​നി​ന്നു ക​ള്ള​നോ​ട്ടി​ക്കു​ന്ന യ​ന്ത്ര​വും അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും ക​ണ്ടെ​ത്തി. 200, 500 2000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. നോ​ട്ടു​ക​ളു​ടെ ക​ള​ര്‍ പ്രി​ന്‍റ് എ​ടു​ക്കു​ന്ന​തി​നു​ള്ള യ​ന്ത്ര​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.


ആ​ഷി​ഖ് വാ​ട​ക​വീ​ടെ​ടു​ത്താ​ണു ക​ള്ള​നോ​ട്ട് അ​ടി​ച്ചി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കാ​ട്ടാ​യി​ക്കോ​ണം നെ​യ്യ​ന​മൂ​ല​യി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ യു​വ​തി​ക്കും അ​മ്മ​യ്ക്കു​മൊ​പ്പം ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍.