കണ്ണൂർ കോർപറേഷനിലെ കുന്നാവ് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് പിന്നിൽ പ്രവർത്തിച്ചത് താനാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് - Press News India

Breaking

2020, ഡിസംബർ 23, ബുധനാഴ്‌ച

കണ്ണൂർ കോർപറേഷനിലെ കുന്നാവ് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് പിന്നിൽ പ്രവർത്തിച്ചത് താനാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ്

 


ണ്ണൂർ: കണ്ണൂർ കോർപറേഷനിലെ രണ്ടാം ഡിവിഷൻ കുന്നാവിലെ  യു.ഡി എഫ് സ്ഥാനാർഥി കെ .ജെമിനിയുടെ  പരാജയത്തിന് പിന്നിൽ താനാണെന്ന് യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി, ഇതിന്റെ ഓഡിയോ ശബ്ദവും, വാട്സാപ്പ് ചാറ്റും പുറത്തു വന്നതോടെ പള്ളിക്കുന്ന് കോൺഗ്രസ് കമ്മിറ്റിക്കകത്തു പുതിയ പൊട്ടിത്തെറി രൂപപ്പെട്ടുകഴിഞ്ഞു.


കഴിഞ്ഞ കൗൺസിലിലെ ഒന്നാം  വാർഡ് കൗൺസിലറും പി .കെ രാഗേഷിന്റെ സഹോദരിയുമായ കെ ജെമിനിയായിരുന്നു ഇത്തവണ കൊണ്ഗ്രെസ്സ് സ്ഥാനാർഥി, തനിക്കും തന്റെ കുടുംബത്തിനും നേരെ കഴിഞ്ഞ കാലങ്ങളിൽ രാഗേഷ് നടത്തിയ ദ്രോഹങ്ങൾക്കുള്ള തന്റെ പ്രതികാരമാണ് കുന്നാവിലെ തോൽവിയുടെ താൻ ഉറപ്പു വരുത്തിയത് എന്ന് വാട്ട്സാപ്പ് ചാറ്റിൽ വ്യക്തമാക്കുന്നു. തന്റെ വീടുൾപ്പെടുന്ന വാർഡിൽ താനും കുടുംബവും ഉൾപ്പെടെ വോട്ട് മറിചെന്ന് റഷീദ് പറയുന്നു.


 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി. കെ രാഗേഷിനെതിരെ മത്സരിച്ച യു.ഡി എഫ് സ്ഥാനാർഥി  കെ .പി റാസിഖിന്റെ സഹോദരൻ കൂടിയാണ് റഷീദ്, മറ്റൊരു സഹോദരൻ ചാലാട് ഡിവിഷൻ  കൗൺസിലർ കെ. പി റാഷിദ്, കൊണ്ഗ്രെസ്സ് മുൻ മണ്ഢലം പ്രസിഡന്റ് ഉൾപ്പെടെ നിരവധി യു.ഡി എഫിന്റെ  പ്രാദേശിക നേതാക്കളുടെ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം കൂടി ആണ് കുന്നാവ് ഡിവിഷൻ.  അനായാസം ജയിച്ചു കയറാൻ സാധിക്കുമായിരിന്നിട്ടും ഒരു വിഭാഗം കൊണ്ഗ്രെസ്സ് പ്രവർത്തകർക്കിടയിലെ കുടിപ്പകയാണ് തോൽവിക്കു പിന്നിലെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം ആരോപികുന്നു.


കഴിഞ്ഞ തവണ കോൺഗ്രസ് വിമതനേ ഇറക്കി ഡി.സി.സി സെക്രട്ടറി ടി ജയകൃഷ്ണനെ തോൽപ്പിച്ചതിന് പിന്നിലെ മധുര പ്രതിരമാണിതെന്നും ഇതിനു പിന്നിൽ കോൺഗ്രസ്  നേതാക്കളുടെ പിന്തുണ തനിക്കുണ്ടായെന്നും റഷീദ് വാട്സാപ്പ് ചാറ്റിൽ പറയുന്നു.